Tuesday, February 17, 2009
Monday, February 16, 2009
കാവ്യാ മാധവന് ഇനി കാവ്യാ നിഷാല്‍
05 February 2009
കാവ്യാ മാധവന് ഇനി മുതല്‍ കാവ്യാ നിഷാല്‍
ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മകളില്‍ കഴിഞ്ഞ കുറെ നാളുകളായി പ്രചരിച്ചിരുന്ന ചില സന്ദേശങ്ങള്‍ വായനക്കാര്‍ ശ്രദ്ധിച്ചി രിക്കുമല്ലോ. “അവന് നമ്മുടെ കുട്ടിയെ തട്ടിയെടുത്തു”, “അവളും പോയെടാ..!” തുടങ്ങിയ അടിക്കുറിപ്പു കളിലുള്ള ആ വാര്‍ത്തകളെ സത്യമാക്കി കൊണ്ട് കായംകുളം സ്വദേശി നിഷാല്‍ ചന്ദ്രന് നീലേശ്വരം സ്വദേശിയായ കാവ്യയെ സ്വന്തമാക്കി.ഇന്ന് (വ്യാഴം) രാവിലെ പത്തര മണിയോടെ കൊല്ലൂര്‍ മൂകാംബിക ദേവീ സന്നിധിയില്‍ വെച്ച് നിഷാല്‍ ചന്ദ്രന് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍, കാവ്യയുടെ പിതാവ് മാധവന്, അമ്മ ശ്യാമള, സഹോദരന് മിഥുന്, നിഷാലിന്റെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ അതിനു സാക്ഷികളായി.“പൂക്കാലം വരവായി” എന്ന കമല്‍ ചിത്രത്തിലൂടെ ബാല താരമായി സിനിമയില്‍ എത്തിയ കാവ്യ, കമലിന്റെ ശിഷ്യനായ ലാല്‍ ജോസിന്റെ “ചന്ദ്രനുദിക്കുന്ന ദിക്കില്‍” എന്ന ചിത്രത്തിലൂടെ നായികയുമായി. ഈ ശാലീന സുന്ദരിക്ക് ഇതോടെ മലയാള സിനിമയില്‍ ഒട്ടേറെ നല്ല കഥാ പാത്രങ്ങള്‍ അഭിനയിക്കുവാന്‍ ഉള്ള അവസരങ്ങള്‍ ലഭിച്ചു. കുവൈറ്റ് നാഷനല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്രന്, അഹം, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളില്‍ ബാല നടനായിരുന്നു.-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി www.ePathram.com news
കാവ്യാ മാധവന് ഇനി മുതല്‍ കാവ്യാ നിഷാല്‍

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി www.ePathram.com news
മുച്ചീട്ടു കളിക്കാരന്റെ മകള്‍

“നാടക സൌഹ്യദം” ശ്രദ്ധേയമായി
------------------------------------------
സൌഹ്യദത്തിന്റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ് മറഞ്ഞു പോയ നാടക ആചാര്യന്മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന് സേവ്യര്‍, സംവിധായകന് മാമ്മന്‍ കെ. രാജന് എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച 'സിഗ്നേച്ചര്‍' എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്, ഇ. ആര്. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന് ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ - വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി.
ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്സീന് അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന് കുണിയേരി സംവിധാനം ചെയ്തു.കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന് തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.-

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
നാടക സൌഹ്യദം: കലാകാരന്മാരുടെ കൂട്ടായ്മ
27 January 2009
നാടക സൌഹൃദം : കലാകാരന്മാരുടെ കൂട്ടായ്മ
---------------------------------------------------
സൌഹൃദത്തിന്റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാ വിഷ്കാരവും.രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന് കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്കാരം: ജാഫര്‍ കുറ്റിപ്പുറം.നാടക സൌഹ്യദത്തിന്റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന് സേവ്യര്‍, സംവിധായകന്: മാമ്മന്‍. കെ. രാജന്.അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന് പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932
ഇമെയില്‍: natakasouhrudham@gmail.com-

Monday, February 2, 2009
ആര്‍പ്പ് : ടെലി സിനിമ ഡിസംബര്‍ 29ന് (ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍)

ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു....! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് 'ആര്‍പ്പ്'.

പെട്രോ ഡോളറിന്റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന് മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.
ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന്
(ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍
(ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍
'ആര്‍പ്പ്' ടെലികാസ്റ്റ് ചെയ്യും.ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍,
സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ്
പ്രൊ. കണ്ട്രോളര്: ഷാജഹാന് ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍
കല : നിധിന് പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത്
എഡിറ്റിംഗ് : നവീന്‍ പി. വിജയന്,
അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍.
ക്യാമറ: ഖമറുദ്ധീന് വെളിയംകോട്,
കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍,
നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.
ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന് തുടങ്ങീ കുറെ ഏറെ കലാകാരന്മാര് കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, 'ആര്‍പ്പ്' നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും....!

- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
ഇടവേളകള്‍ ഇല്ലാതെ റാഫി

മിമിക്രി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക
ചലച്ചിത്ര താരങ്ങളുടെ ശബ്ദാനുക രണമായിരിക്കും.
എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി യന്ത്ര സാമഗ്രികളുടെയും പക്ഷി മ്യഗാദികളുടെയും വാദ്യോപക രണങ്ങളുടെയും ശബ്ദാനു കരണത്തില്‍ മികവു തെളിയിച്ച ഒരു കലാകാരനാണ് ഇടവേള റാഫി.1994ല്‍ ട്രിക്സ് കുറ്റിപ്പുറം എന്ന മിമിക്സ് ട്രൂപ്പില്‍ തുടങ്ങിയ തന്റെ കലാ ജീവിതം, എടപ്പാള്‍ സാഗ് മിമിക്സ് വിഷന്‍, ഗുരുവായൂര്‍ ഡ്രീംസ്, ത്യശൂര്‍ യൂണിവേഴ്സല്‍, കലാ കൈരളി, തവനൂര്‍ സ്വരം മിമിക്സ് തുടങ്ങിയ സമിതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ യു.എ.ഇ.യില്‍ എത്തി നില്ക്കുന്നു.ഇവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഇടവേള റാഫി യുടെ കലാ പ്രകടനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാരിയിട്ടുണ്ട്. ജോലി തിരക്കുക ള്‍ക്കിടയിലും കലയെ കൈ വിടാതെ മുന്നോട്ട് പോകുന്ന റാഫി, ഗള്‍ഫിലെ റേഡിയോ ശ്രോതാക്ക ള്‍ക്കിടയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മിമിക്സ് ട്രൂപ്പുകള്‍ക്കു വേണ്ടി പാരഡി ഗാന രചന, സ്കിറ്റുകള്‍, സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള റാഫി ഒരു സകല കലാ വല്ലഭനാണ്.
'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു ജയരാജ് സിനിമകളായ ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയിലും 'അറബിക്കഥ'യിലും പ്രത്യക്ഷപ്പെട്ടു. മികച്ച ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ റാഫി, മാമു ക്കോയ, സാലു കൂറ്റനാട്, അന്‍സില്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ തന്നെ ശബ്ദത്തില്‍ ഡബ്ബു ചെയ്തു. ടോണി നായകനായി അഭിനയിച്ച 'സ്നേഹദൂത്' എന്ന ടെലി ഫിലിമില്‍ രണ്ടു വയസ്സുകാരിക്ക് ശബ്ദം നല്കിയതും അന്‍സിലിന്റെ 'മശ് രിഖ്' ടെലി ഫിലിമില്‍ കലിംഗ പ്രകാശിനോടൊപ്പം 19 കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്കിയതും തണ്ടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും റാഫി പറയുന്നു. 2007ലെ തിരുവോണ നാളില്‍ ജീവന് റ്റി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുജീബ് വളാഞ്ചേരിയുടെ ഓണ പ്പൂക്കാലം എന്ന പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയതും അതിലെ 'മാവേലി യു എ ഇ യില്‍'എന്ന ചിത്രീകരണത്തിലേ ഹാജിക്ക എന്ന കഥാപാത്രത്തിന് ഏറനാടന്‍ ശൈലിയില്‍ ഡബ്ബ് ചെയ്തതും റാഫിയായിരുന്നു. 2007ലെ ക്രിസ്തുമസ് പരിപാടിയായ ഫൈന്‍ ആര്‍ട്ട്സ് ജോണിയുടെ 'ഇടയരാഗം' റാഫിയുടെ കലാ ജീവിതത്തിലൊരു വഴിത്തിരിവായി.ഒരു എഴുത്തുകാരന് കൂടിയായ റാഫിയുടെ സ്യഷ്ടികള്‍ ഇടക്ക് ആനുകാലി കങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കയ്യടക്കമുള്ള ഒരു മജീഷ്യനായും മെയ് വഴക്കമുള്ളൊരു കളരി അഭ്യാസിയായും വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റാഫിയുടെ കൈകള്‍ക്ക് തബല, മ്യദംഗം, ചെണ്ടയും വഴങ്ങുന്നു.സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഈ യുവാവ്, ഭാരത പ്പുഴയിലെ മല്ലൂര്‍ക്കടവില്‍ കയത്തില്‍ മുങ്ങി ത്താഴുന്ന ജീവനുകള്‍ രക്ഷ പ്പെടുത്തിയപ്പോള്, മലപ്പുറം ഡി. വൈ. എസ്. പി. യുടെ കയ്യില്‍ നിന്നും 'മിനി പമ്പാ രക്ഷാ പ്രവര്‍ത്തന സമിതി' യുടെ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.കുറ്റിപ്പുറത്തെ ത്യക്കണാപുരം സി. എം. കുഞ്ഞു / ഫാത്വിമ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായ റാഫി, തന്റെ പിതാവില്‍ നിന്നും ലഭിച്ചതാണ് ഈ കഴിവുകള്‍ എന്നു വിശ്വസിക്കുന്നു. സി .എം. കുഞ്ഞു എന്ന കുഞ്ഞാക്ക നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ്.റാഫിയുടെ കലാ പ്രവര്‍ത്തനങ്ങളെ ഏറെ പ്രോത്സാഹി പ്പിക്കുന്നതില് ഭാര്യ സാബിറക്കുള്ള പങ്ക് അഭിനന്ദനീയമാണ്.
റാഫി ഇപ്പോള്‍ അബുദാബിയില്‍ അല്‍ഖയ്യാം ബേക്കറിയില്‍ സെയിത്സില്‍ ജോലി ചെയ്യുന്നു.
നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും കൊച്ചു കൊച്ചു നാട്ടു വര്‍ത്തമാനങ്ങളും ഇട കലര്‍ത്തി ആരേയും രസിപ്പിക്കും വിധം സംവിധാനം ചെയ്ത് ഇപ്പോള്‍ യു. എ. ഇ. യിലെ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു വരുന്ന റാഫിയുടെ ഒറ്റയാള്‍ പ്രകടനമാണ്
"നാട്ടിലെ തമാശ; അരങ്ങിലെ പൊട്ടിച്ചിരി"
വിശദ വിവരങ്ങല്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00 971 50 31 49 762
മെയില്‍: edavelarafi at gmail dot com
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
മുഹബ്ബത്തിന് ഇശലുകളുമായി ഹംദാന്‍

http://www.epathram.com/cinema/2008/10/blog-post_7282.shtml
( visit : www.ePathram.com)
"എന്തു ചന്തമാണു പെണ്ണേ..
നിന്റെ പുഞ്ചിരി കാണുവാന്‍
എന്തൊരു സുന്ദരമാണു പൊന്നേ
നിന്റെ തേന്‍ മൊഴി കേള്‍ക്കുവാന്‍......"
ഹംദാന്‍ പാടുമ്പോള്‍ യുവ ഹൃദയങ്ങള്‍ ഏറ്റുപാടുന്നു.
മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും ഈ വരികളുടെ ദ്യശ്യാവിഷ്കാരം ദിവസവും നാം കാണുന്നു.
മലയാളക്കര ഏറ്റു പാടുന്ന ഈ ഗാനം എഴുതി സംഗീതം നല്കി പാടിയിരിക്കുന്നത്,
യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന് ഹംദാന്‍ ആണ്.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ പുതിയ താരോദയം.
'ടൈം പാസ്സ്' റിലീസ് ചെയ്ത "അഴകേ കിനാവേ" എന്ന ആല്‍ബത്തിലെ
ആറു പാട്ടുകള്‍ എഴുതി സംഗീതം ചെയ്തു കൊണ്ടാണ്,
ഇശലുകളുടെ രാജകുമാരന്മാരും സുല്ത്താന്മാരും വാഴുന്ന ഈ ഗാന ശാഖയിലേക്ക് ഹംദാന്‍ കാലെടുത്തു വെച്ചത്. പ്രഗത്ഭര്‍ പാടിയ മറ്റു പാട്ടുകള്‍ക്കൊപ്പം "എന്തു ചന്തമാണ്..." എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ക്ക് അനുയോജ്യമായ ചിത്രീകരണം കൂടി ആയപ്പോള്‍ ഈ ഗാനം, യുവ ഹൃദയങ്ങളോടൊപ്പം പഴയ തലമുറയിലെ ഗാനാസ്വാദകര്ക്കും ഏറെ ഇഷ്ടമായി.
പല പുതുമുഖ ഗായകര്‍ക്കും സംഭവിച്ചതു പോലെ,
ആദ്യ സമയങ്ങളില്‍ ഈ ഹിറ്റു ഗാനം മറ്റു ചില ഗായകരുടെ പേരിലാണ് അറിയപ്പെട്ടത്.
മാപ്പിള പ്പാട്ടുകള്‍ക്ക് ഏറെ ആസ്വാദകരുള്ള ഗള്‍ഫ് മണ്ണില്‍ ഈ ഗാനവും
ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും ഹംദാന്‍ എന്ന ഈ കൊച്ചു ഗായകന് വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ല....!ഇരുപതോളം ആല്‍ബങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വ്വഹിച്ച്,
പ്രശസ്തരായ എം. ജി. ശ്രീകുമാര്‍, വിധു പ്രതാപ്, കണ്ണൂര്‍ ഷറീഫ്, അഫ്സല്, രഹ്ന, എന്നിവരില്‍ തുടങ്ങി,
പുതിയ തലമുറയിലെ കൊല്ലം ഷാഫി, സലിം കോടത്തൂര്‍, താജുദ്ദീന് വടകര, ആബിദ്, നിസാര്‍ വയനാട്,
അമ്യത സുരേഷ് തുടങ്ങിയവരുമായി സഹകരിക്കുവാന്‍ കഴിഞ്ഞു.
മലബാര്‍ എക്സ്പ്രസ്സ്, ദില്‍ഹേ ഷാഫി, പ്രണയ സഖി, അരി മുല്ല പ്പൂങ്കാറ്റ്, പെരുന്നാള്‍ കിളി,
എന്റെ സുന്ദരി ക്കുട്ടിക്ക്, നമ്മള് തമ്മില്‍, കാത്തിരിക്കാം സഖി, എന്നിവ
അതില്‍ ചിലതു മാത്രം. മലയാളത്തിലെ പ്രമുഖ കാസറ്റു കമ്പനികളുടെയെല്ലാം പുതിയ ആല്‍ബങ്ങളില്‍ ഹംദാന്റെ സാന്നിദ്ധ്യമുണ്ട് എന്നതു തന്നെ ഈ യുവാവിന്റെ ജന പ്രീതി വ്യക്തമാക്കുന്നു.
'തേന്‍' എന്ന വീഡിയോ ആല്‍ബത്തില്‍ ഹംദാന്‍ പാടി അഭിനയിച്ച 'ശവ്വാലിന് നീല നിലാവില്'
എന്ന ഗാനം ഇപ്പോള്‍ ചാനലുകളില്‍ വന്നു കൊണ്ടിരിക്കുന്നു.
പ്രാദേശിക ചാനലുകളില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകളിലൂടെ കാണികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതില്‍ ഈ ഗാനരംഗം മുന്‍പന്തിയിലാണ്.ഗാലറി വിഷന്‍ അവതരിപ്പിക്കുന്ന 'കാശ്മീരി' എന്ന ആല്‍ബത്തിലെ
"പ്രിയമാണ് പെണ്ണേ നിന്നെ കാണാന്‍...." എന്ന ഗാനത്തിലൂടെ ഹംദാന്‍ പുതിയ പ്രതീക്ഷകള്‍ നല്കുന്നു.
ഗാന ഗന്ധര്‍വന്റെ "പണ്ടവന് തന്നുടെ ദീനില്‍ ഉള്‍ക്കൊണ്ട്..."എന്ന ഗാനമാണ് ആദ്യമായി ഹംദാന്‍ സ്റ്റേജില്‍ പാടുന്നത്. മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍. പി. സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,
സ്കൂള്‍ കലോല്‍സ വത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഗാനം, ഉപ ജില്ലാ കലോത്സവത്തിലും ഹംദാന്‍ എന്ന ഗായകനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു.ജന്മ സിദ്ധമായ തന്റെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതില്‍ മാതാ പിതാക്കളും അധ്യാപകരുമാണ് മുന്‍ കയ്യെടുത്തത് എന്ന് ഹംദാന്‍ പറയുന്നു.
കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകള്‍ എഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു.
വന്മേനാട് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്കുള് യുവജനോ ത്സവത്തില്‍ മാപ്പിള പ്പാട്ടിന് എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം ലഭിച്ചത് ഹംദാനിലെ ഗായകന് ഒരു വഴിത്തിരിവായി.പാടൂര്‍ അലീമുല്‍ ഇസ്ലാം ഹൈസ്കൂളിലെ പ്രധാനാ ദ്ധ്യാപകനാ യിരുന്ന
ഷംസുദ്ധിന് മാസ്റ്റര്‍ ഹംദാന്റെ കഴിവുകള്‍ കണ്ടറിഞ്ഞു പ്രോത്സാഹി പ്പിച്ചതിലൂടെയാണ് ഗാന രചയിതാവും സംഗീത സംവിധായകനും എന്നതി ലുപരി ഒരു ഗായകനായി 'എന്തു ചന്തമാണു പെണ്ണേ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാക്കിയത്.
തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ എന്ന ഗ്രാമത്തില്‍ പണിക്ക വീട്ടില്‍ ഹംസകുട്ടി / നദീറ ദമ്പതികളുടെ
മൂന്നു മക്കളില്‍ ഇളയവനായ ഈ ഇരുപതുകാരന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.കലാ ജീവിതത്തില്‍ എറ്റവും അധികം തന്നെ പ്രോത്സാഹി പ്പിച്ചവര് മാതാ പിതാക്കളും അദ്ധ്യാപകരും, സഹോദരന് ഹര്‍ഷാദ്, സഹോദരി ഹബീയ എന്നിവരുമാന്നെന്ന് പറയുമ്പോള്‍, പാടൂര്‍ ലത്തീഫ് കുരിക്കള്‍,
കാട്ടൂര്‍ ഓഡിയോ ലൈന്‍ ഇഖ്ബാല്‍, റഫീഖ് തൊഴിയൂര്‍, സുഹൃത്തുകള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു.ഇപ്പോള്‍ അബൂദാബിയില്‍ എത്തിയിട്ടുള്ള ഹംദാന്‍ തന്റെ കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
തന്റെ സ്കൂള്‍ ജീവിതത്തിലെ ചില അനുഭവങ്ങള്‍
വരികളിലാക്കിയ ഹംദാന്‍ ഹൃദയം തുറന്നു പാടുകയാണ്.
"മുഹബ്ബത്താലെ മുനീറാലെ നിന്നെ ക്കണ്ടിടാന്നാളേറെയായി
കണ്മണീ ഞാന്‍ കാത്തിരിപ്പാണേ കൂട്ടു കൂടി ക്കളിച്ചതെല്ലാം നീ മറന്നുവോ
പണ്ടു കടലാസു തോണി നമ്മള് തുഴഞ്ഞതില്ലയോ...
മൊഞ്ചത്തി പ്പെണ്ണേ നീ മറയരുതേ..എന്റെ സുന്ദരി പ്പൂവേ നീ അകലരുതേ...."
ഹംദാന്റെ ഈ മെയില്‍ : hamdu2008 at gmail dot com-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
Subscribe to:
Posts (Atom)