Monday, February 2, 2009

ഇടവേളകള്‍ ഇല്ലാതെ റാഫി


മിമിക്രി എന്നു കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക

ചലച്ചിത്ര താരങ്ങളുടെ ശബ്ദാനുക രണമായിരിക്കും.

എന്നാല്‍ അതില്‍ നിന്നും വിഭിന്നമായി യന്ത്ര സാമഗ്രികളുടെയും പക്ഷി മ്യഗാദികളുടെയും വാദ്യോപക രണങ്ങളുടെയും ശബ്ദാനു കരണത്തില്‍ മികവു തെളിയിച്ച ഒരു കലാകാരനാണ് ഇടവേള റാഫി.1994ല്‍ ട്രിക്സ് കുറ്റിപ്പുറം എന്ന മിമിക്സ് ട്രൂപ്പില്‍ തുടങ്ങിയ തന്റെ കലാ ജീവിതം, എടപ്പാള്‍ സാഗ് മിമിക്സ് വിഷന്‍, ഗുരുവായൂര്‍ ഡ്രീംസ്, ത്യശൂര്‍ യൂണിവേഴ്സല്‍, കലാ കൈരളി, തവനൂര്‍ സ്വരം മിമിക്സ് തുടങ്ങിയ സമിതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ യു.എ.ഇ.യില്‍ എത്തി നില്‍ക്കുന്നു.ഇവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഇടവേള റാഫി യുടെ കലാ പ്രകടനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമായി മാരിയിട്ടുണ്ട്. ജോലി തിരക്കുക ള്‍ക്കിടയിലും കലയെ കൈ വിടാതെ മുന്നോട്ട് പോകുന്ന റാഫി, ഗള്‍ഫിലെ റേഡിയോ ശ്രോതാക്ക ള്‍ക്കിടയിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. മിമിക്സ് ട്രൂപ്പുകള്‍ക്കു വേണ്ടി പാരഡി ഗാന രചന, സ്കിറ്റുകള്‍, സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ള റാഫി ഒരു സകല കലാ വല്ലഭനാണ്.


'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു ജയരാജ് സിനിമകളായ ശാന്തം, തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയിലും 'അറബിക്കഥ'യിലും പ്രത്യക്ഷപ്പെട്ടു. മികച്ച ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ റാഫി, മാമു ക്കോയ, സാലു കൂറ്റനാട്, അന്‍സില്‍ എന്നിവര്‍ക്കു വേണ്ടി അവരുടെ തന്നെ ശബ്ദത്തില്‍ ഡബ്ബു ചെയ്തു. ടോണി നായകനായി അഭിനയിച്ച 'സ്നേഹദൂത്' എന്ന ടെലി ഫിലിമില്‍ രണ്ടു വയസ്സുകാരിക്ക് ശബ്ദം നല്‍കിയതും അന്‍സിലിന്റെ 'മശ് രിഖ്' ടെലി ഫിലിമില്‍ കലിംഗ പ്രകാശിനോടൊപ്പം 19 കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയതും തണ്ടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്നും റാഫി പറയുന്നു. 2007ലെ തിരുവോണ നാളില്‍ ജീവന്‍ റ്റി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന മുജീബ് വളാഞ്ചേരിയുടെ ഓണ പ്പൂക്കാലം എന്ന പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതിയതും അതിലെ 'മാവേലി യു എ ഇ യില്‍'എന്ന ചിത്രീകരണത്തിലേ ഹാജിക്ക എന്ന കഥാപാത്രത്തിന് ഏറനാടന്‍ ശൈലിയില്‍ ഡബ്ബ് ചെയ്തതും റാഫിയായിരുന്നു. 2007ലെ ക്രിസ്തുമസ് പരിപാടിയായ ഫൈന്‍ ആര്‍ട്ട്സ് ജോണിയുടെ 'ഇടയരാഗം' റാഫിയുടെ കലാ ജീവിതത്തിലൊരു വഴിത്തിരിവായി.ഒരു എഴുത്തുകാരന്‍ കൂടിയായ റാഫിയുടെ സ്യഷ്ടികള്‍ ഇടക്ക് ആനുകാലി കങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കയ്യടക്കമുള്ള ഒരു മജീഷ്യനായും മെയ്‌ വഴക്കമുള്ളൊരു കളരി അഭ്യാസിയായും വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റാഫിയുടെ കൈകള്‍ക്ക് തബല, മ്യദംഗം, ചെണ്ടയും വഴങ്ങുന്നു.സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഈ യുവാവ്, ഭാരത പ്പുഴയിലെ മല്ലൂര്‍ക്കടവില്‍ കയത്തില്‍ മുങ്ങി ത്താഴുന്ന ജീവനുകള്‍ രക്ഷ പ്പെടുത്തിയപ്പോള്‍, മലപ്പുറം ഡി. വൈ. എസ്. പി. യുടെ കയ്യില്‍ നിന്നും 'മിനി പമ്പാ രക്ഷാ പ്രവര്‍ത്തന സമിതി' യുടെ ധീരതക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി.കുറ്റിപ്പുറത്തെ ത്യക്കണാപുരം സി. എം. കുഞ്ഞു / ഫാത്വിമ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായ റാഫി, തന്റെ പിതാവില്‍ നിന്നും ലഭിച്ചതാണ് ഈ കഴിവുകള്‍ എന്നു വിശ്വസിക്കുന്നു. സി .എം. കുഞ്ഞു എന്ന കുഞ്ഞാക്ക നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട ഒരു പൊതു പ്രവര്‍ത്തകനാണ്.റാഫിയുടെ കലാ പ്രവര്‍ത്തനങ്ങളെ ഏറെ പ്രോത്സാഹി പ്പിക്കുന്നതില്‍ ഭാര്യ സാബിറക്കുള്ള പങ്ക് അഭിനന്ദനീയമാണ്.

റാഫി ഇപ്പോള്‍ അബുദാബിയില്‍ അല്‍ഖയ്യാം ബേക്കറിയില്‍ സെയിത്സില്‍ ജോലി ചെയ്യുന്നു.

നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും കൊച്ചു കൊച്ചു നാട്ടു വര്‍ത്തമാനങ്ങളും ഇട കലര്‍ത്തി ആരേയും രസിപ്പിക്കും വിധം സംവിധാനം ചെയ്ത് ഇപ്പോള്‍ യു. എ. ഇ. യിലെ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചു വരുന്ന റാഫിയുടെ ഒറ്റയാള്‍ പ്രകടനമാണ്

"നാട്ടിലെ തമാശ; അരങ്ങിലെ പൊട്ടിച്ചിരി"

വിശദ വിവരങ്ങല്‍ക്ക് ബന്ധപ്പെടുക:

ഫോണ്‍: 00 971 50 31 49 762

മെയില്‍: edavelarafi at gmail dot com


- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

No comments: