ഞാന്‍ ഇവിടെ ഒരു കൂട്ടുകാരനെ കുറിച്ചു പറയാം ....
2008 അവസാനത്തിലാണ് അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടത്. അദ്ദേഹം കഥകള്‍ എഴുതാറുണ്ടെന്നും,ഒരു ബ്ളോഗ്ഗര്‍ ആണെന്നും പറഞ്ഞപ്പോള്‍, കെ.എസ്.സി യുടെ സാഹിത്യ മല്സരം ഉടന്‍ ഉണ്ടാവുമെന്നും,അതില്‍ പേരു കൊടുക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു..
അപ്പോഴത്തെ കമ്മിറ്റിയില്‍ ഞാന്‍ 'ഇവെന്റ് കോഡിനേറ്റര്‍ 'ആയിരുന്നു.കലാ മല്‍സര ങ്ങള്‍ ഭംഗിയായി കഴിഞ്ഞു പോയി..സാഹിത്യ മല്‍സര ങ്ങളും അതുപോലെ നന്നായി നടക്കണം ..സാഹിത്യ വിഭാഗം സെക്രട്ടറി ജോഷിയെ വിളിച്ച് പരിചയപ്പെടുത്തുകയും,കയ്യോടെ മല്‍സര ത്തിലേക്കുള്ള അപേക്ഷ എഴുതി വാങ്ങിക്കുകയും ചെയ്തു. (കൊള്ളാവുന്ന ഒരു കഥ എഴുതാന്‍ അറിയാവുന്ന ഒരാളെക്കൂടി കിട്ടിയല്ലോ എന്ന ആശ്വാസവും)ബ്ളോഗ്ഗര്‍ ആണെന്നു കേട്ടപ്പോള്‍ അല്പം താല്പര്യം കൂടി. e പത്രം എന്ന വെബ്പോര്‍ ട്ടലിനെ കുറിച്ചു ഞാന്‍ പറയുകയും , അതിലെ സിനിമാ പേജില്‍ എന്റെ ചില 'സംഗതികള്‍ ' ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു. (ചുരുക്കത്തില്‍,ഞാനും ഒരു ബ്ളോഗ്ഗര്‍ ആണെന്നു വരുത്തി തീര്‍ത്തു.എന്നിട്ടും അദ്ദേഹത്തിന്റെ ബ്ളോഗ്ഗില്‍ ഒന്നു പോയി നോക്കാന്‍ കഴിഞ്ഞില്ല.)സാഹിത്യ മല്‍സര ങ്ങളുടെ ഫലം വന്നപ്പോള്‍ ഈ സ്നേഹിതനാണു കഥയില്‍ ഒന്നാം സമ്മാനം. അപ്പോഴാണറിയുന്നത്,
ബൂലോകത്തെ ഒരു വലിയ 'പുലി'യാണു കക്ഷി എന്ന്...!
'മരുഭൂമിയും പുഴയിലെ കുളിരും' മികച്ച കഥ യായി തിരഞ്ഞെടുത്തു. അതേക്കുറിച്ച് അപ്പോള്‍ തന്നെ e പത്രം ഒരു റിപ്പോര്‍ട്ട് ഇടുകയും ചെയ്തു..
http://www.epathram.com/news/localnews/2009/03/blog-post_516.shtml
ഇപ്പോള്‍ മനസ്സിലായല്ലോ പുലി ഏതാണെന്ന്.. നമ്മുടെ സാലിഹ് കല്ലട എന്ന ഏറനാടന്‍ .നല്ലൊരു ബ്ലോഗ്ഗര്‍ മാത്രമല്ല, നല്ലൊരു 'പണിക്കാരന്‍ ' കൂടിയാണു സാലിഹ് എന്നു തെളിയിച്ചു കൊണ്ട് ഇതാ ഒരു നേട്ടം കൂടി അദ്ദേഹം കൈ വരിച്ചിരിക്കുന്നു.. ഈ വാര്‍ത്ത വായിക്കുമല്ലോ
visit: www.ePathram.com
സാലിഹ് കല്ലടയ്ക്ക് പുരസ്കാരം
http://www.epathram.com/news/localnews/2010/02/072308-salih-kallada-etisalat-award.shtml
Subscribe to:
Post Comments (Atom)
2 comments:
ഏറനാടന് ഹായ്..
എഴുത്തിലും ബ്ലോഗിലും സിനിമയില്‍ അഭിനയം ,തിരക്കഥ എന്നീ മേഘലയിലും ഒരേ പോലെ കഴിവ് നില നിര്‍ത്താന്‍ കഴിഞ്ഞ ഏറനാടനെ പോലുള്ളവര്‍ വിരള മായിരിക്കും. എഴുത്തില്‍ കഴിവുള്ളവന് അഭിനയ രംഗത്ത് തിളങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അതുപോലെ തിരിച്ചും. വേണ്ട പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ കഴിവന്ന്നനുസരിച്ചുള്ള പ്രശസ്തിയിലേക്ക് എത്തി പെടാന്‍ പറ്റാതെ പോയ നിര്‍ഭാഗ്യവാന്‍ ആണെന്നാണ് എനിക്ക് അദ്ധേഹത്തെ കുറിച്ച് തോന്നുന്നത്. എന്തായാലും നിങ്ങളുടെ ഒരു പോസ്റ്റ് അദ്ധേഹത്തെ പ്രശംസിക്കാന്‍ ഉപയോഗിച്ചതില്‍ വളെരെ സന്തോഷം .
Post a Comment