ദുബായ് എമിറേറ്റില്‍ ഉള്ളവര്‍ 2016 ഡിസംബര്‍ 31 നുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് എടുക്കണം എന്നും 2017 ജനുവരി ഒന്നു മുതല്‍ ഇന്‍ഷ്വ റന്‍സ് ഇല്ലാത്ത വരില്‍ നിന്ന് പിഴ ഈടാക്കും എന്നും ആരോഗ്യ വകുപ്പ് അധി കൃതര്‍ (ഡി. എച്ച്. എ) മുന്നറി യിപ്പു നല്‍കി. അനുവദിച്ച അധിക കാലാവധി ആറു മാസം എന്നുള്ളത് ഇനി നീട്ടി നല്‍കുക യുമില്ല.
2013 ലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിയമം 11 പ്രകാരം ദുബായ് എമിറേറ്റിന്റെ വിസ ഉള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30 നുള്ളിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളു കള്‍ക്ക് ഇനിയും ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെ ടുത്തു ന്നതിന് ജൂലൈ മുതല്‍ ആറു മാസം അധിക കാലാ വധി അനുവദിച്ചത്. സ്ഥാപന ങ്ങളി ലെ ജോലി ക്കാരുടെ എണ്ണ ത്തിന് അനുസരി ച്ചായിരുന്നു ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് എടുക്കാന്‍ അധികൃതര്‍ കാലാ വധി ഏര്‍പ്പെടു ത്തിയി രുന്നത്.
No comments:
Post a Comment