Saturday, March 14, 2009

കരുണ തേടി ശ്രീജില്‍


കരുണ തേടി ശ്രീജില്‍
----------------------
ഇത് ശ്രീജില്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരി ക്കുമ്പോള്‍ അണലി പ്പാമ്പിന്‍റെ കടിയേറ്റു. നിരന്തരമായ ചികിത്സക ള്‍ക്കൊടുവില്‍ ശ്രീജിലിന്‍റെ ആയുസ്സ് തിരികെ കിട്ടിയെങ്കിലും വളര്‍ച്ച മുരടിച്ചു പോയി. ഇപ്പോള്‍ എട്ടു വയസ്സു കാരനായ ശ്രീജിലിന് രണ്ടു വയസ്സുകാരന്‍റെ വളര്‍ച്ചയേ ഉള്ളൂ. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഈ കുട്ടിയുടെ ആരോഗ്യവും വളര്‍ച്ചയും വീണ്ടെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ദിവസത്തെ ചികിത്സക്കു മാത്രം ഇരുനൂറ്റി അമ്പതോളം രൂപയിലധികം ചിലവു വരും. പ്രായ പൂര്‍ത്തിയാകും വരെ ഈ ചികിത്സ തുടരുകയും വേണം.തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍ഡോക്രൈ നോളജിസ്റ്റ് ഡോക്ടര്‍ ബിസ്റ്റോ അക്കരയുടെ ചികിത്സയുടെ ഫലമായി ശ്രീജിലിന് മുന്ന് സെന്‍റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്.ഈ ഹോര്‍മോണ്‍ ചികിത്സ തുടര്‍ന്നു പോന്നില്ലാ എങ്കില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കും, ശരീരത്തിലെ എല്ലുകള്‍ ദ്രവിച്ച് പൊടിഞ്ഞു പോകും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഇതു വരെയുള്ള ചികിത്സയിലൂടെ കട ക്കെണിയിലായ മാതാ പിതാക്കള്‍, ലക്ഷങ്ങള്‍ ചെലവു വരുന്ന തുടര്‍ ചികിത്സയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയാത്തവരാണ്. ഒരു തുണി ക്കടയിലെ ജീവനക്കാരനായ ഷാജിയും കേരള സാഹിത്യ അക്കാദമിയിലെ ദിവസ വേതനക്കാരിയായ ശ്രീദേവിയുമാണ് ഹതഭാഗ്യരായ ആ മാതാ പിതാക്കള്‍. ജീവിത പ്രാരാബ്ധങ്ങളുടെ നടു ക്കടലില്‍ തുണയറ്റു നില്‍ക്കുന്ന ഈ നിര്‍ദ്ധന കുടുംബത്തിന് കാരുണ്യ മതികളായ നമ്മുടെ സഹായം മാത്രമാണ് ഏക ആശ്രയം. ഈ കുരുന്നിനെ സഹായി ക്കുന്നതിനായി വൈശാഖന്‍ ചെയര്‍മാനായി ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്.ടി. പി. ബെന്നിയാണ് കണ്‍വീനര്‍. ഈ സമിതി യുടെ രക്ഷാധി കാരികളായി ഡോ. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ., ബാബു എം. പിലാശ്ശേരി എം. എല്‍. എ., ടി. ആര്‍. ചന്ദ്ര ദത്ത്, പി. ടി. കുഞ്ഞു മുഹമ്മദ്, പുരുഷന്‍ കടലുണ്ടി, ജയരാജ് വാര്യര്‍ എന്നിവരുമാണ്.സുമനസ്സുകളുടെ സഹായം ആവശ്യമായ ഈ ഘട്ടത്തില്‍ ശ്രീജിലിനെ സഹായിക്കേണ്ടത് നമ്മുടെ കടമയായി കണക്കിലെടുത്ത് ഓരോരുത്തരുടേയും സഹായങ്ങള്‍ എസ്. ബി. ടി. തൃശൂര്‍ മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍ എത്തിക്കാന്‍ ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ അഭ്യര്‍ത്ഥിക്കുന്നു.

അക്കൌണ്ട് വിവരങ്ങള്‍:
Sreejil Relief Committee,
SB A/C NO:
67078967356,
SBT main branch,
Post box no: 528,
Thrissur - 680 020.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :
വൈശാഖന്‍ 0091 94470 24 154

Friday, March 6, 2009

ഇന്തോ അറബ് സാംസ്കാരിക ഉത്സവം









അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച
ഇന്തോ അറബ് സാംസ്കാരികോത്സവം മാര്‍ച്ച് ഏഴ് ശനിയാഴ്ച സമാപിക്കും.

വൈകീട്ട് എട്ടു മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി യായി

ജസ്റ്റിസ് എ. എം. അഹ് മദി പങ്കെടുക്കും.
പ്രൊഫസര്‍ മധുസൂദനന്‍ നായര്‍, കെ. അജിത, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും,
യു. എ. ഇ യിലെ സാംസ്കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.

തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ നയിക്കുന്ന ജുഗല്‍ ബന്ധി യും ഉണ്ടായിരിക്കും.
for more details,
pls visit our website:
www.indoarabculturalfest.com

അതിജീവനത്തിന്‍റെ ദൂരം



അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ചയും
ആറാം ദിവസമായ ചൊവ്വാഴ്ചയും സിനിമാ പ്രേമികള്‍ക്കായി ‘ഇന്തോ അറബ് ഫിലിംഫെസ്റ്റിവല്‍’ നടത്തുന്നു.

ജീവന്‍ ടി.വി യും അറ്റ്ലസ് ജ്വല്ലറിയും സംയുക്ത മായി സംഘടിപ്പിച്ച ‘ടെലിഫെസ്റ്റ് 2007’ലെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിസിനിമ ദൂരം, ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

പൂര്‍ണ്ണ മായും യു. എ. ഇ യില്‍ ചിത്രീകരിച്ച ഈ സിനിമ ‘അറ്റ്ലസ് ജീവന്‍ടെലിഫെസ്റ്റ് 2007’ലെ
മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ത മാക്കിയിരുന്നു.


സഫിയ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിക്കൊണ്ട് ദേവി അനില്‍ എന്ന പുതുമുഖം,
മലയാളത്തിലെ മുഖ്യ ധാരാ നടികള്‍ക്ക് മാതൃകയായി.


ആര്‍ട്ട് ഗാലറി യുടെ ബാനറില്‍ അബ്ദു പൈലിപ്പുറം നിര്‍മ്മിച്ച ദൂരം, കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
മാമ്മന്‍ കെ.രാജന്‍.


എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
ക്യാമറ:ഹനീഫ് കുമരനെല്ലൂര്‍.

സഹസംവിധാനം: പി.എം.അബ്ദുല്‍ റഹിമാന്‍.

ദേവി അനിലിനെ ക്കൂടാതെ ആര്‍ദ്ര വികാസ്, പ്രിയങ്ക നാരായണന്‍, സുമ ജിനരാജ് , അബ്ദു പൈലിപ്പുറം, വക്കം ജയലാല്‍,
വര്‍ക്കല ദേവകുമാര്‍, ഷറീഫ്, ആസിഫ്, റാഫി പാവറട്ടി, രവി, അഷറഫ് ചേറ്റുവ, ഗഫൂര്‍ കണ്ണൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി,
അബ്ദുല്‍ റഹിമാന്‍, തുടങ്ങി അബുദാബിയിലെ കലാരംഗത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍മാര്‍ ദൂര ത്തിലെ
കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു.

നൂര്‍ ഒരുമനയൂര്‍, ബഷീര്‍, ഷെറിന്‍ വിജയന്‍, സജീര്‍ കൊച്ചി, സജു ജാക്സണ്‍, യാക്കൂബ് ബാവ,
എന്നിവര്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഇതില്‍ വരച്ചു കാട്ടിയിരിക്കുന്നു.

മണല്‍ കാറ്റേറ്റ് അതി ജീവനത്തിനായ് ദൂരെ ദൂരെ പോയ ഒരായിരം മനുഷ്യരുടെ കഥയാണ് ‘ദൂരം’.


-പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി