ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു....! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് 'ആര്‍പ്പ്'.
പെട്രോ ഡോളറിന്റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന് മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.
ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന്
(ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍
(ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍
'ആര്‍പ്പ്' ടെലികാസ്റ്റ് ചെയ്യും.ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍,
സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ്
പ്രൊ. കണ്ട്രോളര്: ഷാജഹാന് ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍
കല : നിധിന് പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത്
എഡിറ്റിംഗ് : നവീന്‍ പി. വിജയന്,
അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍.
ക്യാമറ: ഖമറുദ്ധീന് വെളിയംകോട്,
കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍,
നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.
ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന് തുടങ്ങീ കുറെ ഏറെ കലാകാരന്മാര് കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, 'ആര്‍പ്പ്' നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും....!
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
1 comment:
കൂട്ടുകാരാ...
ഇന്നലെ വെണ്മയുടെ സ്റ്റേജില്‍ സുരാജിനോടൊപ്പം നിന്ന് നാക്കുളുക്കല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഈ താടിക്കാരനെ ശ്രദ്ധിച്ചിരുന്നു.
അത് ഇങ്ങനെയൊരു പുലിയായിരുന്നെന്നുകാണുമ്പോള് അഭിമാനമുണ്ട്!
:)
Post a Comment